Tuesday, June 25, 2013

 സവർണ ബോധത്തിന്റെ Left Right Left 

Left Right Left എന്ന സിനിമ കേരള രാഷ്ട്രീയത്തിലെ ചില പ്രമുഖ ഇടതു പക്ഷ നേതാകളുടെ അപരൻമാരെ സൃഷ്ടിച്ചു കൊണ്ടാണ് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ യാഥാർത്ഥ്യം വെളിപെടുത്തുവാൻ ശ്രമിക്കുന്നത് . പറയുന്നത് യാഥാർത്ഥ്യം ആണെങ്കിൽ എന്തിനാണ് ഇത്തരം അപര നിർമിതികളുടെ ആവശ്യം എന്ന് സ്വാഭാവികമായും ചോദിക്കാം. എന്നാൽ മലയാള സിനിമയുടെ ഒരു പ്രമുഖ ശൈലി തന്നെ 'യാഥാർത്ഥ്യം' കുറെ അപരവൽകരണത്തിലൂടെ കൃത്രിമമായി വെളിപെടുത്തുക എന്നുള്ളതാണ്. ഇതിന് പ്രധാന കാരണമായി തോന്നുന്നത് സിനിമയുടെ ഉദ്ധേശം യാഥാർത്ഥ്യം വെളിപ്പെടുത്തുക എന്നതിലുപരി ജാതീയമായ ഒരു പ്രത്യയശാസ്ത്രത്തെ വിനിമയം ചെയ്യുക എന്നതാണ് എന്നാണ് . Left Right Left എന്ന സിനിമ അപര നിർമിതിയിലൂടെ 'കഥ' പറയുമ്പോൾ ഈ കൃത്രിമ കഥനത്തിൽ ഒളിച്ചിരിക്കുന്ന ജാതീയ പ്രത്യയ ശാസ്ത്രം എന്താണെന്ന് വിശദമാക്കാം.

കഥയിലെ നായകൻ 'ചെഗുവേര റോയ് ' കേരള ഇടതുപക്ഷ രാഷ്ട്രീയത്തിൽ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ആദർശ ധീരൻമാരിൽ  ഒരാളാണ് . ഇത്തരത്തിലുള്ള ധീരൻമാർ ഇന്ന് പാർടിയിൽ വംശനാശത്തിലാണ്  എന്നൊരു ധ്വനി പ്രധാനമായും ചിത്രം നൽക്കുന്നുണ്ട് . ഈ ആദർശധീരന്റെ പാർശ്വവൽകരണത്തിന്റെ പാശ്ചാത്തലത്തിൽ ആണ് ചിത്രത്തിലെ CPIM ന്റെ അപരമായ RMP യുടെ ആശയപരവും ധാർമികവും രാഷ്ട്രീയവും ആയ അപചയത്തെ ചിത്രം വിലയിരുത്തുന്നത് .

റോയിയെ പോലെത്തന്നെ പാർട്ടിയിൽ നിന്നും പുറന്തള്ളപെട്ട രണ്ടു പേർ, പാർട്ടി നേതാവ് കൈതേരി സഹദേവൻ (പിണറായി വിജയന്റെ അപരൻ) ഉൾപെട്ട ഒരു അഴിമതി കേസിന്റെ തെളിവുകളുമായി റോയിയെ സമീപിക്കുന്നു. ഇത് തങ്ങൾ പ്രസിദ്ധീകരിക്കുന്ന പത്രത്തിൽ ഇടണം എന്നാണ് ഇവരുടെ ആഗ്രഹം. റോയി ഇതിനെകുറിച്ചുള്ള വിദഗ്ദ ഉപദേശം തേടി SR ( VS അച്യുതാനന്തന്റെ അപരൻ)നെ സമീപിക്കുന്നു. അഴിമതികാരന്റെ പേര് വെളിപെടുത്താതെ വാർത്ത‍ പത്രത്തിൽ കൊടുക്കുവാൻ SR ആവശ്യപെടുന്നു. എന്നാൽ ഇതിന് വിരുദ്ധമായി അഴിമതിക്കാരൻ ആയ കൈതേരി സഹദേവന്റെ പേര് വച്ചുകൊണ്ട് തന്നെയാണ് പത്രം പുറത്തിറങ്ങുന്നത് . പിന്നീടു ഇതിന്റെ പ്രത്യാഘാതം എന്നോണം സംഭവിക്കുന്നത്‌ റോയിയുടെ പത്ര ഉടമകൾ ആയ സുഹൃത്തുക്കൾ കൈതേരി സഹദേവന്റെ നിർദേശ പ്രകാരം നിഷ്കരുണം കൊല്ലപെടുന്നതാണ് . മിലിടറി- ഏകാദിപത്യ- ഫാസിസ്റ്റ് നേതാവിനെ പോലെ ആയിമാറുന്നു ഇവിടെ കൈതേരി സഹദേവൻ അഥവാ പിണറായിയുടെ അപരൻ.

ഇങ്ങനെ കൈതെരിമാരുടെ ( പിണറായിമാരുടെ) നേതൃത്വത്തിൽ കമ്യുണിസ്റ്റ് പ്രസ്ഥാനം അഴിമതിയിൽ മുങ്ങികുളിച്ചതും  വിമർശകരെ അരുംകൊലകൾ നടത്തി ഒതുക്കുന്നതും ആയ ഒരു ഭീകര പ്രസ്ഥാനം ആയിമാറി എന്ന് ചിത്രം അടിവരയിടുന്നു. ഇവിടെ ചിത്രത്തിന്റെ ജാതീയമായ  പ്രത്യശാസ്ത്രം വെളിപ്പെടുന്നത് റോയി-കൈതേരി സഹദേവ സംഭാഷണത്തിൽ നിന്നുമാണ് . റോയി കൈതെരിയെ സമീപിച്ച് കൊലപാതകങ്ങളിൽ നിന്നും പിൻമാറണം എന്ന് അപേക്ഷിക്കുമ്പോൾ സഹദേവൻ അതിന് നൽകുന്ന മറുപടിയിൽ നിന്നും പ്രേക്ഷകർക്ക്‌ വെളിപെടുന്ന കാര്യങ്ങൾ ഇവയാണ്
1)കേരളത്തിലെ പിന്നോക്ക വിഭാഗക്കാർ വിശേഷിച്ചും മലബാറിലെ തീയൻമാർ ചെങ്കൊടിയുടെ വാഹകർ ആയി മാറിയതോടെ സവർണ ജൻമിവ്യവസ്ഥയിലെ കുഴിവെട്ടി അതിൽ ഊണ് കഴിക്കുന്നതു മുതലായ അടിമത്വങ്ങളിൽ നിന്നും അവർ മോചിതരായി
2)ഈ പിന്നോക്ക വിഭാഗക്കാർ പിന്നീടു പാർട്ടിക്കു ഒപ്പം വളർന്നു കൈതേരി സഹദേവൻമാരുടെ (പിണറായിമാരുടെ ) രൂപത്തിൽ പാർട്ടിക്കുള്ളിൽ അധികാര ശക്തിയായി മാറുന്നു.

പാർട്ടിക്കുള്ളിൽ സംഭവിച്ച അധികാരത്തിന്റ ഈ സാമുദായികമായ കൈമാറ്റം ആണ് യഥാർത്ഥത്തിൽ പാർട്ടിയുടെ പ്രത്യയശാസ്ത്രപരവും ധാർമികവും രാഷ്ട്രീയവും ആയ അപചയങ്ങളുടെ ഉത്തരവാദിത്വം പേറി പ്രതികൂട്ടിൽ നിൽക്കുന്നത് . ഇവിടെ പിന്നോക്ക സമുദായങ്ങളുടെ പ്രതിനിധിയായ കൈതേരി സഹദേവന്റെ ( പിണറായി വിജയന്റെ) നേതൃത്വത്തിൽ പാർട്ടി നടത്തുന്നത് നിതീകരിക്കാവുന്ന രാഷ്ട്രീയ കൊലപാതകങ്ങൾ അല്ല മറിച്ചു വിമർശിക്കുന്ന നിരപരാധികളെ കൊന്നൊടുക്കുന്ന നിതീകരണം അർഹിക്കാത്ത ഫാസിസ്റ്റ് രാഷ്ട്രീയ അഭിവാജ്ഞയോട് കൂടിയ കൊലപാതകങ്ങൾ ആണ് . ഇത് തികച്ചും ജാതീയമായ ഒരു സവർണ ബോധത്തിന്റെ സമകാലിക ഇടതുപക്ഷ വായനയാണ് . ഇടതു പാർട്ടികളിൽ പിന്നോക്കക്കാർ ആധിപത്യം നേടുന്നതും ഇടതുപക്ഷം അക്രമ രാഷ്ട്രീയത്തിലേക്ക് തിരിയുന്നതും ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ ആണ്എന്നാണ് ചിത്രം സമർത്ഥിക്കുന്നത് . 

Sunday, January 6, 2013


തലതിരിഞ്ഞ സഖാകന്മാര്‍ അറിയാന്‍  
മാര്‍ക്സിനു മതത്തെക്കുറിച്ചുള്ള സമീപനത്തെ കുറിച്ചും പാര്‍ട്ടി നിലപാടിനെ കുറിച്ചും ശ്രീ ശിവദാസ്‌ മേനോന്‍ എഴുതിയ ലേഖനം വായിച്ചപ്പോള്‍ സത്യത്തില്‍ പൂന്താനത്തിന്റെ ഒരു കവിതയാണ് ഓര്മ വന്നത് "മാല്ലിക മുകളേറിയ മന്നന്റെ തോളില്‍ മാറാപ്പു കെട്ടുന്നതും ഭവന്‍". ഒരു പക്ഷെ മതത്തിനുള്ളില്‍ ഒളിചിരിക്കുന്ന ഭവന്‍ തന്നെയാകുമോ അവസാനം പാര്‍ടിയെ കൊണ്ട് മതത്തിന്‍റെ മാറാപ്പ് ചുമപ്പിച്ചത്? 
parliamentary ജനാധിപത്യത്തെ കുറിച്ച് മാര്‍ക്സും ലെനിനും എഴുതിയതെല്ലാം കാറ്റില്‍ പരത്തി ബൂര്‍ഷ വ്യവസ്ഥയില്‍ കയറി കൂടിയ പാര്‍ടിക്ക് അവസാനം മതവിശ്വാസികളുടെ വോട്ട് കിട്ടാന്‍ മതം എന്ന മാറപും ചുമക്കേണ്ടി വന്നു. അയ്യയ്യേ... നാണക്കേട്‌ .'ഏതായാലും നനഞ്ഞില്ലേ ഇനി കുളിച്ചു കയറാം എന്ന മട്ടിലുള്ള പാര്‍ട്ടി നിലപാടിലേക്ക് കടക്കും മുന്‍പ് മതത്തെ കുറിച്ച് മാര്‍ക്സ് പറഞ്ഞു എന്ന് ശിവദാസ മേനോന്‍  വാദിക്കുന്ന പ്രസ്സതവനകളുടെ നിജ സ്ഥിതി അറിയാന്‍ മാര്‍ക്സിലേക്ക്. 
മതത്തെ കുറിച്ച് മാര്‍ക്സും എങ്ങേല്സും ഭൌതിക വാദത്തില്‍ ഉന്നിയ ഒരു വിശകലനമാണ് നടത്തുന്നത്. എന്നാല്‍ അത് ഒരിക്കലും മതം ശാസ്ത്രിയമണ്  എന്ന നിഗമനത്തില്‍ എത്താതെ അത് ഭൌതിക സാഹചര്യങ്ങളില്‍ നിന്നുമുള്ള മനുഷ്യ ബോധത്തിന്റെ അന്യവല്കരണം മൂലം മനുഷ്യന് ലഭിക്കുന്ന തല തിരിഞ്ഞ ബോധം അഥവാ പ്രത്യായ ശാസ്ത്രം ആണ് എന്ന് സമര്തിക്കുന്നു.മാര്‍ക്സ് എഴുതി " മതത്തിനു എതിരായ വിമര്‍ശനത്തിന്റെ അടിസ്ഥാനം എന്നത് മനുഷ്യന്‍ മതതെയാണ് സൃഷ്ടിക്കുന്നത് അല്ലാതെ മതം മനുഷനെ അല്ല എന്നുള്ള വിശ്വാസമാണ്.  മതം എന്നത് തന്നെകുറിച്ചുള്ള യാഥാര്‍ത്ഥ്യം മനസിലാക്കുവാന്‍ കഴിയാതെ സ്വയം നഷ്ടപ്പെട്ടു പോയ മനുഷ്യന്റെ സ്വത ബോധവും സ്വാഭിമാനവും ആകുന്നു" critique on hegels philosophy oflaw .ഈ   നിരിക്ഷണത്തില്‍ മതം മനുഷ്യന്റെ സ്വത ബോധവും സ്വാഭിമാനവും ആയിതിരുന്നത് അവന്‍ തന്റ്റെ യഥാര്‍ത്ഥ സ്വത്വം തിരിച്ചറിയാന്‍ കഴിയാതെ  പോകുമ്പോഴാണ് അതായതു യഥാര്‍ത്ഥ സ്വത്വം നഷ്ടപ്പെട്ട് പോയ മനുഷ്യന്റെ കൃത്രിമമായ സ്വതബോധവും സ്വാഭിമാനവും ആകുന്നു മതം. അതായതു ഒരു തെറ്റായ ബോധം അഥവാ false consciousness .   
എങ്ങിനെയാണ്‌   മനുഷ്യന് യഥാര്‍ത്ഥ സ്വത്വം നഷ്ടപെടുകയും മിഥ്യ ബോധം നിര്‍മിക്കപെടുകയും ചെയ്യുന്നത് ?
അത്   ഭൌതിക യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നുള്ള അവന്റെ അന്യവല്കരണം മൂലമാകുന്നു. ഈ അന്യവല്കരണം മൂലമുള്ള കൃത്രിമ ബോധത്തെ മനുഷ്യന്റെ യഥാര്‍ത്ഥ സ്വത്വമായി മാര്‍ക്സിസം അന്ഗീകരിക്കുന്നില്ല, മറിച്ചു "മനുഷ്യന്‍ ഒരു തരത്തിലും ഭൌതിക ലോകത്തില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്ന ഒരു യാഥാര്‍ത്ഥ്യമല്ല. മനുഷ്യന്‍ എന്നത് രാജ്യവും സമൂഹവും അടങ്ങുന്ന അവന്‍റെ ഭൌതിക ലോകം തന്നെയാണ്. ഈ രാജ്യവും സമൂഹവും തന്നെയാണ് മതത്തെ സൃഷ്ടിക്കുന്നത്- ലോകത്തെ കുറിച്ചുള്ള ഒരു തലതിരിഞ്ഞ ബോധം critique on hegels philosophy oflaw .  മാര്‍ക്സിനെ സംബന്ധിച്ച് മതം എന്ന ഭൌതിക യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നുള്ള അന്യവല്കരണം മൂലം മനുഷ്യന് ലഭിക്കുന്ന ലോകത്തെ കുറിച്ചുള്ള ഒരു തലതിരിഞ്ഞ ബോധമാണ്. അന്യവല്കരണം എന്നത് വര്‍ഗ സമൂഹത്തിന്‍റെ സൃഷ്ടിയാണ്.   അതായതു മതത്തിന്‍റെ വേരുകള്‍ ആണ്ടു കിടക്കുന്നത് വര്‍ഗ ഘടനയിലും വര്‍ഗ സംഘര്‍ഷത്തിലും ആണ് എന്നര്‍ത്ഥം. വര്‍ഗസമൂഹത്തില്‍  നിന്നുല്ഭവിക്കുന്ന ഈ ക്രിത്രിമ ബോധം വര്‍ഗ ഘടനയുമായി സംഘര്‍ഷത്തില്‍ ഏര്‍പെടുന്നു. ഈ സംഘര്‍ഷത്തില്‍ നിന്നും വര്‍ഗ ഘടനയെ നിഷേധിക്കുമാര് അന്യത ബോധത്തില്‍ നിന്നും പ്രത്യായ ശാസ്ത്രം ഉത്ഭവിക്കുന്നു. ഈ പ്രത്യായ ശസ്ത്രത്തില്‍ മനുഷ്യന്‍ ലോകത്തെ കാണുന്നത് അതിന്‍റെ ശരിയായ രൂപത്തിലല്ല മറിച്ചു തല തിരിഞ്ഞ രൂപത്തില്‍ ആകുന്നു. ഇത്തരത്തിലുള്ള തലതിരിഞ്ഞ ബോധമാണ് മാര്‍ക്സിനെ സംബന്ധിച്ചു മതം എന്നത്. വര്‍ഗ ഘടനയുടെ നിഷേധത്തില്‍ അത് അതി ഭൌതിക ലോകത്തെ സൃഷ്ടിക്കുന്നു. ദൈവത്തെയും ചെകുത്താനെയും സ്വര്‍ഗത്തെയും നരകത്തെയും സൃഷ്ടിക്കുന്നു. വര്‍ഗ വ്യവസ്ഥിതിയുടെ ഫലമായുള്ള പട്ടിണിയും ദുരിതങ്ങളും ദൈവതിന്റ്റെയോ പിശചിന്റെയോ സൃഷ്ടികളാണ് എന്ന് വ്യാഖ്യാനിക്കുന്നു. 
മാര്‍ക്സ്  എഴുതി "മതം മര്ടിതന്റെ നിസ്വസമാണ്, ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയമാണ്, അത് മനുഷ്യനെ മയക്കുന്ന കറുപ്പാകുന്നു". അതായതു മര്ധിതന്റെ ദുരിതത്തില്‍ അത് കൃത്രിമമായ ഒരു ആശ്വാസം നല്‍കുന്നു. വര്‍ഗ സമൂഹത്തിനു ഹൃദയം നഷ്ടപെടുമ്പോള്‍ അത് മനുഷ്യന്‍റെ അന്യത ബോധത്തില്‍ ഒരു ഹൃദയം സൃഷ്ടിക്കുന്നു. സര്‍വ ശക്തനും സര്‍വ സ്നേഹ സമ്പന്നനുമായ ദൈവത്തിന്‍റെ ഹൃദയം. മതം മനുഷ്യനെ വര്‍ഗ സമൂഹത്തിന്‍റെ അനീതികള്‍ക് എതിരെ പോരാടാന്‍ പ്രേരിപ്പിക്കുന്നില്ല. മറിച്ചു ദൈവം, സ്വര്‍ഗം, നരകം എന്നി അതി ഭൌതിക യാഥാര്‍ത്ഥ്യങ്ങളില്‍ വിശ്വസിച്ചു മനശാന്തി അടയുവാന്‍ പ്രേരിപ്പിക്കുന്നു. ഇത്തരത്തിലുള്ള ഒരു കൃത്രിമ സുഖം മനുഷ്യ മനസ്സിന് നല്‍കുന്നത് കൊണ്ടാണ്‌ മാര്‍ക്സ് മതത്തെ മനുഷ്യനെ മയക്കുന്ന കറുപ്പ് എന്ന് വിളിച്ചത്. അല്ലാതെ മേനോന്‍ പറയുന്നത് പോലെ കറുപ്പ് ഒരു വേദന സംഹാരി ആയതു കൊണ്ടല്ല. 
ഇത്രയും എഴുതിയത് മാര്‍ക്സിനു മതത്തോടുള്ള സമിപനത്തെ കുറിച്ചുള്ള മേനോന്‍റെ വ്യാജമായ വ്യാഖ്യാനങ്ങള്‍ പൊളിക്കുവാന്‍ വേണ്ടി മാത്രമാണ്. ഇനി മതത്തോടുള്ള പാര്‍ട്ടി നിലപാടില്ലേക്ക്.
മാര്‍ക്സിസ്റ്റ്‌  പ്രത്യായ ശാസ്ത്രത്തില്‍ വെള്ളം ചേര്‍ക്കുന്നത് പാര്‍ടിക്ക് കഞ്ഞിയില്‍ ഉപ്പു ചേര്‍ക്കുന്നത് പോലെയായത് കൊണ്ട് അതില്‍ വലിയ പുതുമയില്ല. ഭൂരിപക്ഷമായാലും നൂന പക്ഷമായാലും വിശ്വസിയായാലും അവിശ്വാസിയായാലും  രണ്ടു കൂട്ടരുടെയും വോട്ട് പെട്ടിക്കകതാകാനുള്ള നാറിയ തന്ത്രമാണ് അത്. മതത്തെ എതിര്‍ക്കുന്നില്ല വര്‍ഗീയതയെ എതിര്‍ക്കുന്നു, മതത്തെ നശിപ്പിക്കുന്നില്ല വര്‍ഗത്തെ മാത്രം നശിപ്പിക്കുന്നു എന്നി വിടുവായതരങ്ങള്‍ സഖക്കാന്‍മാര്‍ക്ക് മാര്‍ക്സിസത്തെ കുറിച്ചുള്ള 'തല തിരിഞ്ഞ ബോധം' വെളിവാക്കുന്നുണ്ട്. മതം വര്‍ഗ ഘടനയുടെയും വര്‍ഗ സംഘര്‍ഷതിന്‍റെയും സൃഷ്ടിയാണ് എന്ന് മനസ്സിലാക്കാനുള്ള അടിസ്ഥാന വിവേകം പോലും സഖക്കള്‍കില്ലാതെ പോയല്ലോ!!! അയ്യയെ ... നാണക്കേട്‌  
1957 ലെ വിമോചന സമരത്തില്‍ ഇടതുപക്ഷ ഗോവേര്‍ന്മേന്റിനെതിരെ  പോരാടിയ ജാതി-മത ശക്തികളുടെ പിന്തലമുറ കത്തോലികന്‍ മാര്‍ക്സിസ്റ്റുകള്‍ ആയും ഹിന്ദു കമ്മുനിസ്ടുകള്‍ ആയും പാര്‍ടിയില്‍ വലിഞ്ഞു കേറി കൊണ്ടിരിക്കുംപോള്‍ മതത്തെ കുറിച്ചുള്ള മാര്‍ക്സിയന്‍ ചിന്തകളില്‍ വെള്ളം ചേര്‍ക്കുകയല്ലാതെ വേറെ മാര്‍ഗമൊന്നുമില്ല. ഇങ്ങനെ മാര്‍ക്സിസത്തില്‍ വെള്ളം ചേര്‍ത്ത് ചേര്‍ത്ത് ചുക്കിനും ചുണംബിനോലവും പോലും വിപ്ലവം കയ്യില്ലില്ലാത്ത പാര്‍ടിയുടെ ഓഫീസുകള്‍ ഇനി ആരാധനയ്ക്ക് തുറന്നു കൊടുക്കുകയാണ് ഭേദം. 

കിരണ്‍  കുമാര്‍