Tuesday, December 22, 2009

'പലേരി മാണിക്യം' ഒരു നായര്‍ അജണ്ട

രഞ്ജിത്ത് എന്ന് പേരായ ഒരു ജാതി ബ്രാന്തനായ നായര്‍ പ്രമാണി സംവിധാനം ചെയ്തു പുറത്തിറങ്ങിയ ഒരു പുതിയ സിനിമയന്നു 'പലേരി മാണിക്യം- ഒരു പാതിര കൊലപാതകത്തിന്റെ കഥ'. മുന്‍പും സൂപ്പര്‍ താരങ്ങളെ കൊണ്ട്ട് നായര്‍ ജാതിയത പച്ചക്ക് പറയിച്ചിട്ടുള്ള ചരിത്രമുണ്ട് രണ്ജിതിനു. ഇപ്പോള്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി ഒരു മുസ്ലിം ഭുപ്രബുവിനെയാണു സവര്‍ണ വേഷം കെട്ടി എഴുന്നെള്ളിചിട്ടുള്ളത്. ഇസ്ലാം മനുഷ്യന്റെ തുല്യതയുടെ മതം എന്നാണ് അതിന്റെ അനുയായികള്‍ പറയുന്നത്. എന്നാല്‍ നൂറു കൊല്ലം കുഴലിലിട്ടാലും പട്ടിയുടെ വാല് വള്ളഞ്ഞിരിക്കും എന്ന് പറയുന്നത് പോലെ ഇസ്ലാമിന്റെ കുഴലിനകതും ഇന്ത്യന്‍ സമൂഹത്തില്‍ ആഴത്തില്‍ വെരഴ്ത്തിയിട്ടുള്ള ജാതിയതയുടെ വള്ളവു ഉണ്ട് എന്നാണ് ഈ ചിത്രം പ്രത്യക്ഷമായും സൂചിപ്പിക്കുന്നത്. മുസ്ലിമിലെ മാടംബിത്വം ഒരു പക്ഷെ ഫുടല്‍ വര്‍ഗ വ്യവസ്തയുടെ സൃഷ്ടിയാണ് എന്ന് വാദിക്കാമെങ്കിലും ഒരു മുസ്ലിമിനെ പച്ചക്ക് അനിസ്ലാമികമായ ജാതിയത പറയിക്കുന്നത് നായര്‍ ജാതിയതയുടെ ഒരു രാഷ്ട്രിയ ഇടപെടലാകുന്നു.

ലയിന്ഗികമായ വികാരം നായര്‍ക്ക്‌ മുസ്ലിമിനോടും മുസ്ലിമിനു നായരോടും പറയന് നായരോടും നായര്‍ക്ക്‌ പറയനോടും തോന്നാവുന്ന ഒരു മാനുഷികമായ ജൈവിക അവസ്ഥയന്നെന്നിരിക്കെ ഇവിടെ ലയിന്ഗികത എന്നത് ഒരു അധികാരത്തിന്റെ പ്രയോഗമായി മാറുന്നു. അതായതു ദളിത്‌ ഇഴവ യുവതികളുടെ മാനം ഉന്നത ജാതി എന്ന് ഹുങ്കാരം മുഴക്കുന്ന നായര്‍ പ്രമാണ്ണിമാര്‍ക്ക് അധികാരം സ്ഥപികാനുള്ള ഇടമായി മാറുന്നു. നമ്പൂതിരിമാര്ക് സ്വന്തം സഹോദരിമാരെ സംബന്ധം എന്നാ holly prostitution നടത്തി മടംബിമാരായി മാറിയ ചരിത്രമുല്ലവരനു നായന്മാര്‍ എന്ന് ആര്‍ക്കാന് അറിഞ്ഞു കൂടാത്തത് . ആ വൃത്തികെട്ട ചരിത്രം മറച്ചു വെച്ച് കൊണ്ടാകുന്നു രഞ്ജിത്തിനെ പോലെയ്യുള്ള നായര്‍ പ്രമാണിമാര്‍ ദളിതന്റെ മാനത്തെ ഞങ്ങള്‍ വിലക്കെടുത്തു എന്നാ മട്ടിലുള്ള വാചകമടി തന്റെ സിനെമാകള്ളിലെ നായര്‍ നായകന്മാരെ കൊണ്ട് പറയിക്കുന്നത്.

ഈ സിനിമയില്‍ സവര്ണനെ പോലെ സംസാരിക്കുന്ന ഒരു മുസ്ലിം മാടമ്പി ആണ് നായകന്‍. ഇയാള്‍ ലയിന്ഗികമായ തന്റെ അധികാരം പ്രയോഗിക്കുന്നത് ഒരു തീയ കുടുംബത്തിലെ പെണ്ണിനോടും . അയാള്‍ രാത്രി തലയില്‍ മുണ്ടിട്ടു വന്നു അവളെ ബോഗിക്കുന്നു. ആ രംഗം കണ്ടു വരുന്ന അവളുടെ ഭര്‍ത്താവായ തിയ്യനെ ചവിട്ടി കൊല്ലുന്നു. ഈ രീതിയില്‍ ഒരു കഥ പത്രത്തെ സൃഷ്ടിച്ചത് വഴി ഇസ്ലാമിന് മേലെ സവര്‍ണ ജാതിയത ആരോപിക്കുകയും സവര്‍ണ വല്കരിക്കപെട്ട മുസ്ലിമിനെ തങ്ങളുടെ പാട്ടിലക്കുകയും ചെയ്യുക എന്നാ തന്ത്രമാണ് നായര്‍ പ്രമാണികള്‍ നടത്തുന്നത്. ഈ ചിത്രത്തില്‍ മുസ്ലിം സവര്‍ണ മടംബിയും ഒരു നായര്‍ മാടമ്പിയായ മേനോനും തമ്മില്ലുള്ള കൂട്ടുകെട്ട് ഈ വൃത്തികെട്ട കൂട്ടുകെട്ടിന്റെ ഒരു സാമ്പിള്‍ ആകുന്നു. ഹിന്ദു സവര്‍ണരായ ഞങ്ങളും മുസ്ലിം സവര്‍ണരായ ചില പ്രമാണികളും ചേര്‍ന്നാണ് നിങ്ങളെ അടിച്ചമര്‍ത്തിയിരുന്നത് എന്നാ ഒരു അധികാരത്തിന്റെ പ്രത്യയ ശാസ്ത്രം തിയ്യാന്‍ ഉള്‍പെടെയുള്ള അവര്‍ണരുടെ ബോധ മണ്ഡലത്തിലേക്ക് കുതിവക്കുകയാണ് ഇവിടെ നായര്‍ പ്രമാണി ചെയ്യുന്നത്. ഇവിടെ നടക്കുന്നത് അടിച്ചമാര്‍ത്ത പെട്ടിരുന്ന തിയ്യന്റെ ഭാഗത്ത്‌ നിന്ന് അവന്റെ ദ്ധുക്കങ്ങള്‍ കണ്ടെത്തുകയല്ല മറിച്ചു അത് സവര്‍ണ ഹിന്ദു അവര്‍ണന്റെ ‍നേര്‍ക്ക്‌ പായിക്കുന്ന ഒരു hegemony യുടെ പ്രഖ്യാപനമാണ്. നിങ്ങള്‍ ഞങ്ങളുടെ കലകീഴിലെ പട്ടികളയിരുന്നു, നിങ്ങളുടെ പെണ്ണിന് മേലെ ഞങ്ങള്‍ ലയിന്ഗികമായ അധികാരം പ്രയോഗിച്ചിട്ടുണ്ട് എന്നാകുന്നു അത് തിയ്യനെ കൊണ്ട് സംമാതിപ്പിക്കുവാന്‍ ശ്രമിക്കുന്നത്.

എന്നാല്‍ ഇവിടെ നായര്‍ മുസ്ലിമിനെ സവര്‍ണ വല്കരിക്കുകയും പട്ടിലക്കുകയും ചെയ്യുന്നത് ഒരു രാഷ്ട്രിയ തന്ത്രമാകുന്നു. അതിന്റെ യഥാര്‍ത്ഥ ലക്ഷ്യങ്ങള്‍ കിടക്കുന്നത് ചരിത്ര്ത്തിന്റെ കഥനത്തില്‍ അല്ല മറിച്ചു വര്‍ത്തമാനകാല രാഷ്ട്രിയത്തില്‍ ആകുന്നു . SNDP യിലുടെ ഇഴവര്‍ വിശേഷിച്ചും തെക്കന്‍ കേരളത്തിലെ ഇഴവര്‍ നേടി വന്ന സമൂദയികമായ ശക്തി സൃഷ്‌ടിച്ച രാഷ്ട്രിയ കാലാവസ്ഥയില്‍ ഇഴവന്റെ ബോധാമാണ്ടാലത്തിനു മേലുള്ള സവര്‍ണ മാടമ്പിതത്തിന്റെ പ്രത്യ ശാസ്ത്ര പരമായ hegemony നിലനിര്‍ത്താനുള്ള ഇടപെടല്‍ ആകുന്നു ആദ്യതെത്. രണ്ടാമത് മുസ്ലിമിനെ സവര്‍ണ വല്കരിക്കുന്നതോടെ ഒരു അവര്‍ണ- ന്യുന പക്ഷ കൂട്ടായ്മയെ തകര്‍ത്തു കളയുക. മുസ്ലിമും ഒരു സവര്‍ണ മടംബിയും തീയ്യന്റെ പെണ്ണിന്റെ മേലെ ലയിന്ഗിക പരമായ അധികാരം പ്രയോഗിച്ചിരുന്നവരആകുന്നു എന്ന് വരുത്തി തീര്‍ത്തു കൊണ്ട് മുസ്ലിമിനെ ഇഴവന്റെ ശത്രുവായി പ്രതിഷ്ടിക്കുക. ഇത്രയുമാന്നു ഈ സിനിമയ്ക്കു പിറകിലുള്ള നായര്‍ അജണ്ട.

'ലവ് ജിഹാദ്' പ്രശ്നത്തില്‍ ഇപ്പോള്‍ തന്നെ ഇഴവര്‍ മുസ്ലിങ്ങള്‍കു എതിരെ തിരിഞ്ഞിട്ടുണ്ട്. ഇവിടെ എരിയ്യുന്ന തീയില്‍ എണ്ണ ഒഴികകുകയാകുന്നു നായര്‍ ചെയ്യുന്നത്. രണ്ടു കട്ട് പോത്തുകളെ കൂട്ടിയിടിപിച്ചു ചോര കുടിക്കുന്ന ചെന്നായയെ പോലെ.
മലബാറിലെ ഇടതു പക്ഷ മുന്നേറ്റങ്ങളുടെ ഒരു ജാതി വായന ഈ ചിത്രം നടത്തുന്നുണ്ട്. മാടമ്പി മാരായ ഹിന്ദു സവര്‍ണനും സവര്‍ണ വല്കരിക്കപെട്ട മുസ്ലിം മാടമ്പിയും ഈ ചിത്രത്തില്‍ ഇടതു പക്ഷ സഹയാത്രികര്‍ കൂടിയന്നു. മലബാറില്‍ തീയന്റെ ജാതിബോതം എങ്ങിനെ ഇടതു പക്ഷ പ്രത്യയ ശാസ്ത്രത്തിന്റെ കീഴില്‍ സവര്‍ണന്‍ അടിച്ചമര്‍ത്തി എന്നുള്ളതിന്റെ ഒരു വിദുര ഭാവന ഈ ചിത്രം സമ്മാനിക്കുന്നുണ്ട്. തീയനെ ഞങ്ങള്‍ communism പറഞ്ഞും ഒതുക്കി എന്നോ communists അയ ഞങ്ങള്‍ യാഥാര്തില്‍ ഹിന്ദു-മുസ്ലിം മടംപികള്‍ തന്നെയാകുന്നു എന്നോ ആകുന്നു തന്റെ മുന്നില്‍ വരുന്ന തിയ്യാന്‍ സകവിനെ മുസ്ലിം സവര്ണനെ കൊണ്ട് ചവിട്ടിക്കുന്നതിളുടെ നായര്‍ പറയനഗ്രഹിക്കുന്നത്.
ഒരു കാലഘട്ടം മുഴുവന്‍ തീയന്‍ സമര വീര്യം ഒറ്റിയെടുത്ത ശേഷം അവന്‍ തങ്ങളുടെ വെറും വിഴുപ്പയിരുന്നു എന്ന് ഇവിടെ നായര്‍ പ്രഖ്യപികുകയും സവര്‍ണവല്‍കരിക്
കപെട്ട മുസ്ലിമിനെ കൂടി ഈ പ്രഖ്യാപനത്തില്‍ തന്റെ കൂടെ ചെര്കുകയും ചെയ്യുന്നു.

ചെങ്ങറ സമരം പോലെയുള്ള മര്ധിത ജാതികളുടെ സമരങ്ങളുമായി ജമ അതി ഇസ്ലാമി പോലെയുള്ള മുസ്ലിം സംഘടനകള്‍ സഹകരിക്കുന്നത് ഇന്ന് ഒരു പുതിയ രാഷ്ട്രിയ സമവാക്യം തീര്‍ക്കുന്നുണ്ട്. അത് മര്ധിത ജാതി- മത ന്യുന പക്ഷ ഐക്യം ആകുന്നു ‌. അത് കണ്ടു വിളറി പിടിച്ച നായര്‍ വര്‍ഗം അത് തകര്‍ക്കാന്‍ നടത്തുന്ന വൃത്തിക്കെട്ട രാഷ്ട്രിയം ആകുന്നു ഈ സിനിമയിലെ മുസ്ലിമിന്റെ സവര്‍ണ വല്കരണവും തീയ്യന്റെ പെണ്ണിന്റെ മേലെയുള്ള അവന്റെ ലയിങ്ങികമായ അധികാര പ്രയോഗവും.

കിരണ്‍ കുമാര്‍